ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ
Wednesday 07 May 2025 12:17 AM IST
കോഴിക്കോട്: ലഹരിക്കെതിരെ 'കിക്ക് ഡ്രഗ്സ് സെ യെസ് ടു സ്‌പോർട്സ്' എന്ന മുദ്രാവാക്യവുമായി മന്ത്രി വി. അബ്ദുറഹ്മാന്റെ നേത്യത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ ജില്ലയിൽ പ്രവേശിക്കും. രാവിലെ ആറിന് അടിവാരത്ത് നിന്ന് താമരശേരി ചുങ്കം വരെ മരത്തോൺ സംഘടിപ്പിക്കും. പി.ടി.എ റഹിം എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. വാക്കത്തോൺ നടക്കും. വൈകിട്ട് ആറിന് മാനാഞ്ചിറ ബാസ്‌ക്കറ്റ് ബോൾ കോർട്ടിൽ ജില്ലയിലെ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് സമാപനമാകും. വാർത്താസമ്മേളനത്തിൽ ഒ.രാജഗോപാൽ, പ്രപു പ്രേമനാഥ്, ഡോ. വി. റോയ് ജോൺ, വിനീഷ്‌കുമാർ പങ്കെടുത്തു.