വനിത ഹെൽത്ത്‌ ക്ലബ്‌ ഉദ്ഘാടനം

Wednesday 07 May 2025 12:25 AM IST
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കുരുവട്ടൂർ പഞ്ചായത്തിന്റെയും ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത് ക്ലബ്ബ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം നിർവഹിക്കുന്നു

കുന്ദമംഗലം: കുരുവട്ടൂർ ഗ്രാമ പഞ്ചായത്തും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത് ക്ലബ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.സരിത അദ്ധ്യക്ഷത വഹിച്ചു. കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.ശശിധരൻ, സിന്ധു പ്രദേഷ്, യു. പി ഓമനാഥൻ, എം. കെ ലീന, പി.ശിവദാസൻ നായർ, കെ മോഹൻദാസ്, അഡ്വ. നൂറുദ്ദീൻ, ടി. പി പ്രബിത കുമാരി, കെ. പി. രമേശൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ടി.കെ മീന, സി. ടി ബിനോയ് പ്രസംഗിച്ചു.