ഷോർട്ട് ഫിലിം സ്വിച്ച് ഓൺ കർമ്മം

Wednesday 07 May 2025 12:39 AM IST
വേൾഡ് മലയാളി ഫെഡറേഷൻ - സ്റ്റേറ്റ് പ്രസിഡണ്ട് റഫീഖ് മരക്കാർ സ്വിച്ച് ഓൺ കർമം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: വേൾഡ് മലയാളി ഫെഡറേഷനും കായക്കൊടി എ.എം.യു.പി സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി നിർമിച്ച 'ഇതൾ' ഷോർട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമം വേൾഡ് മലയാളി ഫെഡറേഷൻ സ്റ്റേറ്റ് പ്രസിഡന്റ്‌ റഫീഖ് മരക്കാർ നിർവഹിച്ചു. വി.എം സിദ്ദീഖ്, ടി. സൈനുദ്ധീൻ, അബ്ദുൽ ലത്തീഫ്, ‌ മനോജ്‌ പീലി, ഹാഫിസ് പൊന്നേരി, ശ്രീജിത്ത്‌ കൈവവേലി, കബീർ റഹ്മാൻ, അനന്തു ജെ. മോഹൻ, അൻവർ പള്ളിയത്ത്, കെ.പി നൂബി കോട്ടയം, മേനിക്കണ്ടി അബ്ദുല്ല, സലിം രിസാനത്ത്, വി.പി ഉണ്ണികൃഷ്ണൻ പങ്കെടുത്തു. സുധീഷ് കൈവേലി സംവിധാനവും അശ്വന്ത് ലാൽ ചായാഗ്രഹണവും നിർവഹിച്ചു.