കെ​ട്ടി​ടോ​ദ്ഘാ​ട​നവും വാർഷികവും

Wednesday 07 May 2025 12:45 AM IST
പടം..പുറമേരി ഗ്രന്ഥാലയം കെട്ടിടം ബെന്യാമൻ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: പുറമേരി ഗ്രന്ഥാലയം ആൻ്റ് കലാവേദി പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പതിമൂന്നാം വാർഷികവും എഴുത്തുകാരൻ ബെന്യാമൻ ഉദ്ഘാടനം ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ അദ്ധ്യക്ഷയായി. നാടക പ്രവർത്തകൻ വി.പി.രാമചന്ദ്രനെ ജില്ല പഞ്ചായത്ത് മെമ്പർ കൂടത്താംകണ്ടി സുരേഷ് ആദരിച്ചു. വി.കെ. ജ്യോതി ലക്ഷ്മി സമ്മാനദാനം നിർവഹിച്ചു. ശിവദാസ് പുറമേരി പ്രഭാഷണം നടത്തി. ബിന്ദു പുതിയോട്ടിൽ, ടി.പി. സീന, കെ.എം. വിജിഷ, ബീന കല്ലിൽ, സമീറ കൂട്ടായി, എം.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗ്രന്ഥാലയം സെക്രട്ടറി എം.ബി. ഗോപാലൻ സ്വാഗതവും ടി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.