കുഡുംബി സേവാ സംഘം ധർണ
Tuesday 06 May 2025 7:14 PM IST
കൊച്ചി: തൊഴിൽ സംവരണം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നീ വിഷയങ്ങൾ ഉന്നയിച്ച് കുഡുംബി സേവാസംഘം കണയന്നൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ. ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. ശരത്ത് കുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രസാദ്, ട്രഷറർ ഇ.എൽ. അനിൽകുമാർ, കെ.വൈ.എസ് ജനറൽ സെക്രട്ടറി പി.ആർ. ജിനേഷ് , കെ.എം.എസ്.എസ് പ്രസിഡന്റ് ബിന്ദു സുബ്രഹ്മണ്യൻ, സെക്രട്ടറി രമ്യ ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കൊങ്കണി ഗാനങ്ങൾ ഉൾപ്പെടുത്തി യുവജന സംഘത്തിന്റെ നേതൃത്വത്തിൽ സമരനൃത്തങ്ങളും അവതരിപ്പിച്ചു.