ടെക്കീസ് കലോത്സവം: സ്റ്റേജ് മത്സരങ്ങൾ
Tuesday 06 May 2025 7:19 PM IST
കൊച്ചി: പ്രോഗ്രസീവ് ടെക്കീസും ഇൻഫോപാർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്കീസ് കലോത്സവം 'തരംഗ്' അവസാന മൂന്നു ദിവസങ്ങളിലേക്ക് കടക്കുന്നു. ഇൻഫോപാർക്ക് സ്‌ക്വയറിൽ ഒരുക്കിയ മെഗാ സ്റ്റേജിലാണ് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ മത്സരങ്ങൾ. ഗാനമേള, ഫാഷൻ ഷോ എന്നിവ ഇന്ന് നടക്കുക. കലോത്സവത്തിന്റെ പതിനൊന്നാം ദിവസമായ ചൊവ്വാഴ്ച ഭരതനാട്യം, ക്വിസ്, പോസ്റ്റർ ഡിസൈനിംഗ്, സ്‌റ്റെപ് ആൻഡ് സിൻക്രോ മത്സരങ്ങൾ നടന്നു. 660 പോയിന്റുമായി ടി.സി.എസ് ഒന്നും 495 മായി കീ വാല്യൂ രണ്ടും 350 മായി വിപ്രോ മൂന്നും സ്ഥാനങ്ങളിലുണ്ട്.