പൊതുടാപ്പുകൾ പരിമിതമാക്കണം
Tuesday 06 May 2025 7:26 PM IST
കൊച്ചി: പൊതു ടാപ്പുകൾ ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കണക്ഷൻ നൽകണം. പൊതുടാപ്പുകളിൽ നിന്ന് വാണിജ്യാവശ്യത്തിന് ഉപയോഗിക്കന്നത് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ആർ പന്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ ഭാരവാഹികളായ കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ഡോ ജലജ ആചാര്യ പ്പള്ളി, മൈക്കിൾ കടമാട്ട്, സലാം പുല്ലേപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.