നഴ്‌സസ് വാരാഘോഷം
Tuesday 06 May 2025 7:32 PM IST
ആലുവ: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല നഴ്‌സസ് വാരാഘോഷം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ നഴ്‌സിംഗ് ഓഫീസർ പ്രീതി പി.പി പതാക ഉയർത്തി. ഗവ. കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ ഓമന എം.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി.
മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ, ഡോ. ആരതി കൃഷ്ണ, എം.ജെ ജോമി, എം.പി സൈമൺ, പി.പി ജെയിംസ്, ഡോ. സ്മിജി ജോർജ് ചിറമ്മേൽ, ഡോ. സൂര്യ എസ്., ശ്രീകുമാരി കെ.എൻ., ശ്രീനി എ.സി., രാജി പി. റാഫേൽ എന്നിവർ ആശംസകൾ അർപ്പിച്ചു.