കാപ്പ ലംഘിച്ചവർ റിമാൻഡിൽ
Tuesday 06 May 2025 8:17 PM IST
കൊച്ചി: കാപ്പ നിയമലംഘനത്തെ തുടർന്ന് ഫോർട്ട് കൊച്ചി ഈരവേലി ഹസൻ കോളനിയിൽ പൊള്ളാച്ചി അപ്പു എന്നറിയപ്പെടുന്ന അൽത്താഫ് (28), മുളവുകാട് പനമ്പ്കാട് പുന്നത്തറ വീട്ടിൽ അലിസ്റ്റർ സേവ്യർ (24) എന്നിവർ പിടിയിൽ. 2024 നവംബർ 11ന് അൽത്താഫിനെ നാടുകടത്തിയത്. വിലക്ക് ലംഘിച്ച് ഇന്നലെ രാവിലെ ഈരവേലിക്ക് സമീപം കണ്ടതായി രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്. റിമാൻഡ് ചെയ്തു.
നവംബർ15നാണ് അലിസ്റ്റർ സേവ്യറിനെ ഒരു കൊല്ലത്തേക്ക് കാപ്പ ചുമത്തിയത്. മുളവുകാട് സ്റ്റേഷനിലെ അടിപിടി കേസിൽ വീണ്ടും പ്രതിയായതോടെയാണ് ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.