വീടിന്റെ താക്കോൽദാനം

Tuesday 06 May 2025 8:27 PM IST

പറവൂർ: വയനാട്‌ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട പ്രശാന്ത്- സുനിത ദമ്പതികൾക്ക് സ്നേഹ സമ്മാനമായി ചാത്തേടം തുരുത്തിപ്പുറം നിവാസികൾ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നാളെ നടക്കും. പത്ത് ലക്ഷം രൂപ ചിലവിട്ട് 685 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീടാണ് നിർമ്മിച്ചിട്ടുള്ളത്. മുണ്ടകൈ, ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടമായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സുനിത മുന്നിട്ടിറങ്ങിയിരുന്നു. നാളെ (08-05) വൈകിട്ട് ആറിന് തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് പ്രശാന്തിനും സുനിതക്കും വീടിന്റെ താക്കോൽ കൈമാറും.