ലുലു ഫാഷൻ വീക്കിന് നാളെ തുടക്കം
Wednesday 07 May 2025 12:57 AM IST
കൊച്ചി: ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് നാളെ തുടക്കമാകും. മേയ് 11 വരെ നീളുന്നതാണ് ഷോ. ഇന്ത്യയിലെ പ്രശസ്തരായ ഫാഷൻ മോഡലുകളും ഷോ ഡയറക്ടേഴ്‌സും അണിനിരക്കും. യു.എസ് പോളോയാണ് ഫാഷൻ വീക്കിന്റെ പ്രധാന സ്‌പോൺസർ. ഫാഷൻ വീക്കിന്റെ ലോഗോ പ്രകാശനം നടൻ ആസിഫ് അലി നിർവഹിച്ചു. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത, നടൻ സ്വാതിദാസ് പ്രഭു, സംവിധായകൻ കെ.വി താമർ, ക്യാമറാമാൻ അയസ്, ബാലതാരം ഓർഹാൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു ഹൈപ്പർ മാർക്കറ്റ്‌സ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബൈയ്യിഗ് മാനേജർ സന്തോഷ് കൊട്ടാരത്ത് എന്നിവർ സംബന്ധിച്ചു.