പന്നമുക്ത ഓയിൽ തടം ഡീകമ്മിഷൻ ചെയ്തു
Wednesday 07 May 2025 12:58 AM IST
കൊച്ചി: സംയുക്ത സംരംഭ പങ്കാളികളായ ഷെൽ, റിലയൻസ് ഇൻഡസ്ട്രീസ്(ആർ.ഐ.എൽ), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി) എന്നിവർ ചേർന്ന് രാജ്യത്തെ ആദ്യത്തെ ഓഫ്‌ഷോർ എണ്ണ ഉത്പാദന തടങ്ങളായ പന്നമുക്തയും തപ്തിയും (പി.എം.ടി) വിജയകരമായി ഡീകമ്മിഷൻ ചെയ്തു. മദ്ധ്യ, തെക്കൻ തപ്തി ഫീൽഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മിഷൻ ചെയ്തത്. തപ്തി തടത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പി.എം.ടി സംയുക്ത സംരംഭമാണ്. 2016 മാർച്ചിലാണ് തപ്തി പാടങ്ങളിൽ നിന്നുള്ള ഉത്പാദനം നിർത്തിയത്. ഉയർന്ന സുരക്ഷാ, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചാണ് ഡികമ്മിഷൻ പൂർത്തിയാക്കിയത്. ഇന്ത്യയിൽ ആദ്യമായാണ് എണ്ണ പ്രകൃതി മേഖലയിലെ പദ്ധതി ഡീകമ്മീഷൻ ചെയ്യുന്നത്.