യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങി ജപ്പാൻ കമ്പനി

Wednesday 07 May 2025 12:01 AM IST

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ ഏറ്റെടുക്കാൻ ജപ്പാനിലെ സുമിട്ടോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പ്(എസ്.എം.ബി.സി) ഒരുങ്ങുന്നു. ബാങ്കിലെ 51 ശതമാനം ഓഹരികൾ വാങ്ങുന്നതിനുള്ള ചർച്ചകളാണ് ഇരു സ്ഥാപനങ്ങളും ആരംഭിച്ചത്. യെസ് ബാങ്കിൽ 24 ശതമാനം ഓഹരി പങ്കാളിത്തമുള്ള എസ്.ബി.ഐ മുൻകൈയെടുത്താണ് ചർച്ചകൾ തുടങ്ങിയത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എൽ.ഐ.സി എന്നീ ധനകാര്യ സ്ഥാപനങ്ങൾക്ക് സംയുക്തമായി 11.34 ശതമാനം ഓഹരികളും യെസ് ബാങ്കിലുണ്ട്. എന്നാൽ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും സാധാരണ നടപടി ക്രമം മാത്രമാണിതെന്നും യെസ് ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.