കോതമംഗലം മൈ ജി ഫ്യൂച്ചർ ഉദ്ഘാടനം മേയ് 10ന്
കോതമംഗലം: എറണാകു ളം ജില്ലയിലെ കോതമംഗലത്ത് മൈജി ഫ്യൂച്ചർ ഷോറൂം മെയ് 10ന് രാവിലെ പത്ത് മണിക്ക് പ്രവർത്തനം ആരംഭിക്കും. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് ഷോറൂം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ഗാഡ്ജസിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണിത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ മികച്ച ഓഫറുകളും ആകർഷകമായ വിലക്കുറവുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയുണ്ടാകും. ഷോപ്പിംഗ് ചെയ്യുന്നവർക്കും ഷോറൂം സന്ദർശിക്കുന്നവർക്കും ഓരോ മണിക്കൂറിലും വലിയ ഭാഗ്യസമ്മാനങ്ങൾ നേടാനാകും. സീറോ ഡൗൺ പേയ്‌മെന്റിൽ എ.സി വാങ്ങാനുള്ള സൗകര്യമായ മൈജി ടേക്ക് ഇറ്റ് എ.സി പോളിസി ഷോറൂം ഉദ്ഘാടനദിനം മുതൽ ലഭ്യമാകും. ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ടാബ്ലറ്റ് ബ്രാൻഡുകൾക്കും മാസ്സ് വിലക്കുറവ് ലഭ്യമാണ്.