കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോ, ജനറൽ ബോഡി

Wednesday 07 May 2025 12:21 AM IST
കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ ജനറല്‍ ബോഡി യോഗം സംസ്ഥാന അസി.സിക്രട്ടറി ദീപ കെ രാജന്‍ ഉല്‍ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: നരേന്ദ്ര മോദി സർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയാണെന്നും തന്ത്രപ്രധാനമായ പൊതുമേഖലാ സ്ഥാപനങ്ങൾ സൗകര്യവത്കരിക്കുകയാണെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് നടക്കുന്ന രാജ്യവ്യാപക പണിമുടക്കിൽ മുഴുവൻ വൈദ്യുതി ജീവനക്കാരും അണിനിരക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രഭാകരൻ, എ. ഗിരീശൻ, ടി.എസ് ഗോപാലകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. പി. വിജയരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ. ശശിധരൻ സ്വാഗതവും സന്തോഷ് ബി. നായർ നന്ദിയും പറഞ്ഞു. മുൻ സംസ്ഥാന കമ്മറ്റി അംഗം പി.പി ബാബുവിന് യാത്രയയപ്പ് നൽകി.