ആ​യു​ർവേദ​ ​ആ​ശു​പ​ത്രി​യി​ൽ സി​ദ്ധ​ ​ചി​കി​ത്സാ​ ​വി​ഭാ​ഗം

Wednesday 07 May 2025 12:25 AM IST
സി​ദ്ധ​ ​ചി​കി​ത്സാ​ ​വി​ഭാ​ഗ​ത്തി​നാ​യി​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​ ​പു​തി​യ​ ​ഒ.​പി​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​എം.​ ​രാ​ജ​ഗോ​പാ​ല​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ക്കു​ന്നു

ചീ​മേ​നി​:​ ​ഗ​വ.​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ന്റെ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സി​ദ്ധ​ ​ചി​കി​ത്സാ​ ​വി​ഭാ​ഗ​ത്തി​നാ​യി​ ​നി​ർ​മ്മി​ക്ക​പ്പെ​ട്ട​ ​പു​തി​യ​ ​ഒ.​പി​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​എം.​ ​രാ​ജ​ഗോ​പാ​ല​ൻ​ ​എം.​എ​ൽ.​എ​ ​നി​ർ​വ​ഹി​ച്ചു.​ ​ക​യ്യൂ​ർ​ ​ചീ​മേ​നി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​ജി​ ​അ​ജി​ത്ത്കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​നീ​ലേ​ശ്വ​രം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് മാ​ധ​വ​ൻ​ ​മ​ണി​യ​റ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ഇ​ന്ദു​ ​ദി​ലീ​പ് ​റി​പ്പോ​ർ​ട്ട് ​അ​വ​ത​ര​ണം​ ​ന​ട​ത്തി.​ കെ. ശകുന്തള, പി. ശശിധരൻ, കെ. സുകുമാരൻ, കെ.ടി ലത, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. ഭാഗ്യലക്ഷ്മി, ഡി.എം.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് എം.എസ് വിനോദ് എന്നിവർ സംസാരിച്ചു. ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​സോ​ണി​യ​ ​സ്വാ​ഗ​ത​വും​ ​സി​ദ്ധ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​നി​ധി​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.