യുവജനതാദൾ -എസ് നേതൃയോഗം
Wednesday 07 May 2025 12:21 AM IST
കാഞ്ഞങ്ങാട്: യുവാക്കൾ മുന്നിട്ടിറങ്ങിയാൽ സമൂഹത്തിൽ ഗുണകരമായ മാറ്റം ഉണ്ടാകുമെന്ന് ജനതാദൾ -എസ് കാസർകോട് ജില്ലാ പ്രസിഡന്റ് പി.പി രാജു പറഞ്ഞു. യുവജനതാദൾ -എസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനതാദൾ ജില്ലാ പ്രസിഡന്റ് അസീസ് കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി നൗഫൽ കാഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. ജനതാദൾ ജില്ലാ സെക്രട്ടറി കെ.എം ബാലകൃഷ്ണൻ, ഖാലിദ് കൊളവയൽ, ദളിത് സെന്റർ ജില്ലാ പ്രസിഡന്റ് രഘുറാം ചത്രംപള്ള, കരീം മയിൽപാറ, വെങ്കിടേഷ്, ദിലീപ് മേടയിൽ, ശിഹാബ് മയിൽപാറ, ഷാജഹാൻ, തൃക്കരിപ്പൂർ അജ്മൽ, മുഹമ്മദ് സജാദ് കുന്നിൽ പ്രസംഗിച്ചു. ജിൻസൺ ജോസ് സ്വാഗതവും സുമ രാജേഷ് നന്ദിയും പറഞ്ഞു. യുവജനതാദൾ ജില്ലാ ട്രഷററായി സുമ രാജേഷിനെ തിരഞ്ഞെടുത്തു.