നെല്ലിയടുക്കം കുടുംബസംഗമം
പാലക്കുന്ന്: നെല്ലിയടുക്കത്തെ പരേതരായ ചോയ്യമ്പുവിന്റെയും കുഞ്ഞമ്മയുടെയും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങിയ 'നെല്ലിയടുക്കം ഫാമിലി' കുടുംബസംഗമം നടത്തി. ഉദ്യോഗസ്ഥ കുടുംബം എന്നറിയപ്പെടുന്ന ഇവരിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ, വിവിധ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ സർവീസിൽ നിന്ന് വിരമിച്ചവരാണ്. ഇവരെല്ലാം സംഗമത്തിൽ പങ്കെടുത്തു. വിരമിച്ച വില്ലേജ് ഓഫീസറും പാലക്കുന്ന് ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡന്റുമായ സി.എച്ച് നാരായണൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ വിദ്യാനഗർ അദ്ധ്യക്ഷത വഹിച്ചു. എൻ. നന്ദികേശ്, പ്രവീൺ കരുവാക്കോട്, രോഹിത് കാസർകോട്, ഭാസ്കരൻ നെല്ലിയടുക്കം, എൻ. കൃഷ്ണകുമാർ, അച്യുതൻ നെല്ലിയടുക്കം, ജ്യോതി നന്ദൻ ഉദുമ, വിവേക് കുമാർ, ശ്രീമതി കാസർകോട്, ജയരാജ് ബട്ടത്തൂർ, ജ്യോതിലക്ഷ്മി പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി. കോട്ടപ്പുറത്തു നിന്ന് ഉല്ലാസ ബോട്ട് യാത്രയും നടത്തി.