കെ.സി.എസ്.പി.എ താലൂക്ക് സമ്മേളനം
Wednesday 07 May 2025 12:11 AM IST
കാസർകോട്: മാറ്റിവെച്ച ഡി.എ കുടിശികയുടെ വിതരണവും പെൻഷൻ പരിഷ്കരണവും അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കേരള കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി. മുകുന്ദൻ സംഘടനാ റിപ്പോർട്ടും ഇ. പത്മാക്ഷൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം. കുഞ്ഞിരാമൻ നായർ, സി.വി നാരായണൻ, മോഹനൻ, എം.സി നാരായണി കുട്ടി, കൃഷ്ണൻ മണിയാണി, കെ. ബാലകൃഷ്ണൻ, പി. കുഞ്ഞിരാമൻ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. ബാലകൃഷ്ണൻ (പ്രസിഡന്റ്), എം.സി. നാരായണി കുട്ടി (വൈസ് പ്രസിഡന്റ്), ഇ. പത്മാക്ഷൻ (സെക്രട്ടറി), എൻ.വി. ബാലൻ (ജോയിന്റ് സെക്രട്ടറി), എൻ. അമ്പാടി (ട്രഷറർ)