മോക് ഡ്രില്ല് : ജില്ലയിൽ ഏഴ് ഇടങ്ങളിൽ സൈറൺ മുഴങ്ങും
പത്തനംതിട്ട : ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷസാദ്ധ്യത കണക്കിലെടുത്ത് സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ ഭാഗമായുള്ള മോക് ഡ്രില്ല് ജില്ലയിലും. ഇന്ന് വൈകിട്ട് നാലിന് മോക് ഡ്രിൽ നടത്തണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി ജില്ലയിൽ ഏഴ് സ്ഥലമാണ് മോക് ഡ്രില്ലിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വൈകിട്ട് ഇവിടെ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും.
ജില്ലയിൽ മോക് ഡ്രില്ല് നടത്തുന്ന സ്ഥലങ്ങൾ
1. പത്തനംതിട്ട കളക്ടറേറ്റ്,
2. തിരുവല്ല റവന്യു ടവർ
3. കെ.എസ്.ജി എച്ച്.എസ്.എസ്, കടപ്പാറ
4. ഗവൺമെൻറ്റ് എച്ച്.എസ് മേലുകര കീക്കൊഴൂർ റാന്നി
5. ഗവൺമെൻറ് ഹൈസ്കൂൾ, കോഴഞ്ചേരി
6. കമ്മ്യൂണിറ്റി സ്റ്റഡി സെന്റർ, കൊടുമുടി
7. പ്രീ മെട്രിക് ഹോസ്റ്റൽ, അച്ചൻകോവിൽ
മോക് ഡ്രില്ല് പൂർണമായും പരീക്ഷണ അടിസ്ഥാനത്തിലുള്ളതായതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.
എസ്.പ്രേം കൃഷ്ണൻ, ജില്ലാ കളക്ടർ