പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ മാലിന്യം കുഴിച്ചുമൂടിയ സംഭവം: മനുഷ്യാവകാശ ജുഡീഷ്യൽ അംഗം മൊഴിയെടുത്തു
Wednesday 07 May 2025 12:29 AM IST
തിരൂരങ്ങാടി: 2024 മേയിൽ തിരൂരങ്ങാടി പൊലീസ് ക്വാർട്ടേഴ്സ് ഭൂമിയിൽ പ്ളാസ്റ്റിക് മാലിന്യം കുഴിച്ചുമൂടിയതായുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു മൊഴിയെടുത്തു. തിരൂർ റസ്റ്റ് ഹൗസിൽ വച്ച് പരാതിക്കാരനായ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്കിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. തുരുമ്പ് പിടിച്ച വാഹനങ്ങൾ ലേലത്തിൽ എടുത്ത് പൊളിച്ചു കൊണ്ടുപോയെങ്കിലും പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും അവിടെ തന്നെ ഉപേക്ഷിച്ച് പോയിരുന്നു. ഇത് പിന്നീട് ജെ.സി.ബി ഉപയോഗിച്ച് അവിടെ തന്നെ കുഴിച്ചു മുടി. ഇതിനെതിരെയാണ് മനുഷ്യവകാശ കമ്മിഷനിൽ പരാതി നൽകിയത്.