ഉദ്ഘാടനം
Wednesday 07 May 2025 12:31 AM IST
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്മാരക ഫുട്‌പാത്തിന്റെയും സോഷ്യലിസ്റ്റ് റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. മുഹ്സിന അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ സീനത്ത് ആലിബാപ്പു, വി.കെ. സുഹറ , കൗൺസിലർമാരായ ജുബൈരിയ, ഫാത്തിമ റഹീം എന്നിവർ സംസാരിച്ചു. ബി.പി ഹംസക്കോയ, പാണ്ടി അലി എന്നിവർ ആശംസകൾ നേർന്നു.