കിഴക്കേകര അങ്കണവാടി സ്ത്രീശാക്തീകരണ കേന്ദ്രം നാടിന് സമർപ്പിച്ചു
Wednesday 07 May 2025 12:32 AM IST
കോട്ടക്കൽ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കാഞ്ഞിരമുക്ക് കിഴക്കേകര അങ്കണവാടിയിൽ നിർമ്മിച്ച സ്ത്രീ ശാക്തീകരണ കേന്ദ്രം നാടിന് സമർപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വി. റാബിയ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒളകര കുഞ്ഞിമാനു, റൗഫിയ കാനത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെടി അക്ബർ, എംപി നിസാർ, സുബൈർ പള്ളിക്കര, ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ വി.എ. റഹ്മാൻ, മണി പൊന്മള, യൂത്ത് കോഓർഡിനേറ്റർ എൻ.കെ. റിയാസുദ്ധീൻ, കെപി രുഗ്‌മിണി, സി.യൂസുഫ്, സി.കെ.അലവി, മൊയ്ദീൻ പുല്ലണി, സിദ്ധീഖ് പൊന്മള എന്നിവർ പങ്കെടുത്തു.