റബർ കർഷക കൺവെൻഷൻ

Wednesday 07 May 2025 12:32 AM IST
കേരള കർഷക സംഘം വണ്ടൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ റബ്ബർ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു. പോരൂർ ചെറകോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കർഷക സംഘം ജില്ലാ സെക്രട്ടറി വി.എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

വണ്ടൂർ : കേരള കർഷക സംഘം വണ്ടൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റബർ കർഷക കൺവെൻഷൻ സംഘടിപ്പിച്ചു. പോരൂർ ചെറുകോട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കർഷക സംഘം ജില്ലാ സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. റബർ ഉത്‌പാദക സംഘം അഖിലേന്ത്യാ എൻ.സി.ആർ.പി.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.എ. അബ്രഹാം വർഗ്ഗീസിനെ യോഗത്തിൽ ആദരിച്ചു. അഡ്വ. അനിൽ നിരവിൽ അദ്ധ്യക്ഷത വഹിച്ചു. സംഘടന എരിയാ സെക്രട്ടറി എം. മുജീബ്, ജെ. ക്ലീറ്റസ് , പി.കെ. മുബഷീർ, പി. സത്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു.