പോസ്റ്റർ പ്രകാശനം ചെയ്തു

Wednesday 07 May 2025 12:59 AM IST

പത്തനംതിട്ട : ' ഉണരട്ടെ കേരളം ഒടുങ്ങട്ടെ ലഹരി മയക്കുമരുന്ന് ' എന്ന സന്ദേശവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നടത്തുന്ന ജനകീയ ക്യാമ്പിന്റെ ഭാഗമായി പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ പോസ്റ്റർ പ്രകാശനം നഗരസഭ ചെയർമാൻ അഡ്വ.എ.സക്കീർ ഹുസൈൻ നിർവഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി സാം, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.രാജാ, യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ, സെക്രട്ടറി സുധി, സുബയ്യ റെഡ്ഡിയാർ, ഷാജി പാറയിൽ, ബാബു മൂലക്കട എന്നിവർ പങ്കെടുത്തു.