താലൂക്ക് വികസന സമിതി

Wednesday 07 May 2025 12:01 AM IST

കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധി മാത്യു ജി.ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഇരുവശങ്ങളിലെയും ഓട്ടോ സ്റ്റാൻഡ് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിലയിരുത്തി. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ പൈപ്പുചോർച്ച പരിശോധിച്ച് നടപടി സ്വീകരിക്കണം. റിംഗ് റോഡിന്റെ വശങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിൽ വിലവിവരപട്ടിക പരിശോധിച്ച് ഉറപ്പാക്കണം. മെഴുവേലി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 12, 13 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.