കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും
Wednesday 07 May 2025 12:08 AM IST
പത്തനംതിട്ട : ദളിത് ക്രിസ്ത്യൻ കേരളയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 8 മുതൽ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും തൊഴിൽ അന്വേഷകർക്കുമായി ഇന്ന് രാവിലെ 9.30 മുതൽ കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും നടത്തും. കോട്ടയം സി എസ് ഐ സഭാ ആസ്ഥാനത്തുള്ള ബിഷപ്പ് ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഡോ.റോജസ് ജോസ്, എസ്.ജെ സാംസൺ എന്നിവർ ക്ലാസ് നയിക്കും. ഡോ.വിനിൽ പോൾ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ.സൈമൺ ജോൺ മുഖ്യസന്ദേശം നൽകും. റവ.ഷാജു ടി.സൈമൺ അദ്ധ്യക്ഷത വഹിക്കും.