കല്ലേലിക്കാവിൽ നാഗപൂജ
Wednesday 07 May 2025 12:09 AM IST
കോന്നി : മേട മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) നാഗത്തറയിൽ നാഗപൂജയും ആയില്യംപൂജയും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും സമർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന അനന്തൻ , വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗ സന്തതി പരമ്പരകൾക്ക് ഊട്ട് പൂജയും നടത്തി.
ഊരാളി ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി.