ഗ്രാൻഡ് മാസ്റ്റർമാരെ തളച്ച് അഹാസും സഞ്ജയ്‌യും
Tuesday 06 May 2025 11:14 PM IST
കോട്ടയം : ഗ്രാൻഡ് മാസ്റ്റർ ചെസ് ടൂർണമെന്റിൽ ഗ്രാൻഡ്മാസ്റ്റർമാരെ സമനിലയിൽ തളച്ച് മലയാളി താരങ്ങളായ അഹാസും സഞ്ജയ് എസ്.പിള്ളയും. തൃശൂർ സ്വദേശിയായ അഹാസ് ഇന്നലെ തമിഴ്നാട്ടുകാരനായ ആർ.ആർ ലക്ഷ്മണിനെയാണ് സമനിലയിൽ പിടിച്ചത്. സഞ്ജയ് ബെലറൂസിന്റെ തെതെരേവ് വിറ്റാലിയെയാണ് തളച്ചത്. അഹാസിനും മറ്റൊരു മലയാളി താരം കരൺ ജെ.പിക്കും ആറര പോയിന്റ് വീതമുണ്ട്. ഒൻപത് റൗണ്ടുകൾ പിന്നിട്ടപ്പോൾ ജോർജിയൻ ഗ്രാൻഡ് മാസ്റ്റർ ലെവാൻ പാൻസുലയ് എട്ട് പോയിന്റുമായി ഒന്നാമതായി തുടരുകയാണ്. അവസാന റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കും.