അലക്സാണ്ടർ അർനോൾഡ് ലിവർപൂൾ വിടുന്നു

Tuesday 06 May 2025 11:15 PM IST

ലണ്ടൻ : ഇംഗ്ളണ്ടുകാരനായ ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡ് പ്രിമിയർ ലീഗ് ക്ളബ് ലിവർപൂൾ വിടുന്നു. ഈ സീസണോടെ ലിവർപൂളുമായുള്ള കരാർ അവസാനിക്കുന്നതിനാൽ ഫ്രീ ഏജന്റായി സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നത്. 20 വർഷംമുമ്പ് ജൂനിയർ ടീമിലൂടെ ലിവർപൂളിലെത്തിയ താരമാണ് ട്രെന്റ് അലക്സാണ്ടർ അർനോൾഡ്. 2016ലാണ് സീനിയർ ടീമിൽ അരങ്ങേറിയത്.

257 പ്രിമിയർ ലീഗ് മത്സരങ്ങൾ ലിവർപൂളിന്റെ കുപ്പായത്തിൽ കളിച്ചിട്ടുള്ള അലക്സാണ്ടർ അർനോൾഡ് 18 ഗോളുകൾ നേടിയിട്ടുണ്ട്. 67 അസിസ്റ്റുകൾ നടത്തി. ലിവർപൂളിന്റെ രണ്ട് കിരീടനേട്ടങ്ങളിൽ പങ്കാളിയായി.ഒരു മത്സരത്തിൽപോലും ചുവപ്പുകാർഡ് കണ്ടിട്ടില്ല.