കൂടൽമാണിക്യം: വാദം വേനലവധിക്ക് ശേഷം
Wednesday 07 May 2025 1:21 AM IST
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജി വേനൽ അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. നിയമനം നടത്തില്ലെന്ന് ദേവസ്വം അറിയിച്ചത് അതുവരെ തുടരുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കഴകത്തിന് പാരമ്പര്യാവകാശമുന്നയിച്ച് ഇരിങ്ങാലക്കുട തേക്കേ വാരിയത്ത് ടി.വി. ഹരികൃഷ്ണനടക്കം നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.