ഗവർണർ എത്തിയ ശേഷം ബില്ലുകൾ പരിഗണിക്കും

Wednesday 07 May 2025 12:34 AM IST

തിരുവനന്തപുരം: സർക്കാർ രാജ്ഭവനിലെത്തിച്ച 3 ബില്ലുകൾ ഗവർണർ ആർ.വി. ആർലേക്കർ ഗോവയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പരിഗണിക്കും. വ്യാഴാഴ്ചയാണ് ഗവർണർ തിരിച്ചെത്തുക. അതിനു ശേഷം ബില്ലുകളിൽ പരിശോധന നടത്തും. യൂണിവേഴ്സിറ്റികളിൽ ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്ന രണ്ട് സർവകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാല ആരംഭിക്കാനുള്ള ബില്ലുമാണ് ഗവർണറുടെ പരിഗണയ്ക്ക് എത്തിച്ചത്. മന്ത്രിസഭാ തീരുമാനങ്ങളാണ് ബില്ലുകളിലുള്ളതെന്നാണ് ഗവർണറെ സർക്കാർ അറിയിച്ചിട്ടുള്ളത്. ബില്ലുകളിൽ ഒപ്പിടണമെന്ന് അഭ്യർത്ഥിക്കാൻ ഒരു മന്ത്രി അടുത്ത ദിവസം ഗവർണറെ കാണുമെന്നും വിവരമുണ്ട്.