ഹയർ സെക്കൻഡറി പരീക്ഷാഫലം 21ന്

Wednesday 07 May 2025 4:40 AM IST

​​​​തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം 21ന് പ്രസിദ്ധീകരിക്കും. മൂല്യനിർണയം പൂർത്തിയായി ടാബുലേഷൻ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4.44 ലക്ഷം വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നുവരികയാണ്. ജൂണിൽ ഫലം പ്രസിദ്ധീകരിക്കും.