സ്നേഹാങ്കണം കുട്ടികളുടെ കൂട്ടായ്മ
Wednesday 07 May 2025 12:01 AM IST
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ പതിനാലാം ഡിവിഷനിൽ ടി.എ.റസാഖ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്നേഹാങ്കണം എന്ന പേരിൽ കുട്ടികളുടെ കൂട്ടായ്മ സംഘിപ്പിച്ചു. കുട്ടായ്മയുടെ ഉദ്ഘാടനം സിനിമാതാരം സലിംകുമാർ നിർവഹിച്ചു. കുട്ടികളുടെ സിനിമാ സംബന്ധമായ കുസൃതി ചോദ്യങ്ങൾക്ക് താരം രസകരമായി മറുപടികൾ നൽകി. ഫൗണ്ടേഷൻ ചെയർമാനും കരുനാഗപ്പള്ളി നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ റെജി ഫോട്ടോ പാർക്ക് അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് രാജൻ കിരിയത്ത്, മുനിസിപ്പൽ സെക്രട്ടറി സന്ദീപ്, എം.കെ.ബിജു , അൻവർ സാദിക്ക്, ഷിഹാൻ ബഷി, കെ.എസ്.പുരം സുധീർ, അജിത കുമാരി, ബിജു ഗോകുലം, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.