ദുരന്ത നിവാരണ പ്രവർത്തനത്തിനായുള്ള ഏകോപനം മുൻകരുതൽ നടപടികൾ ശക്തമാക്കാൻ തീരുമാനം

Wednesday 07 May 2025 1:00 AM IST

മലപ്പുറം: മ​ഴ​ക്കാ​ല​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​ജി​ല്ല​യി​ലെ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ചേ​ർ​ന്ന​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​യു​ടെ​ ​യോ​ഗ​ത്തി​ലാ​യി​രു​ന്നു​ ​നി​ർ​ദ്ദേ​ശം.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​കെ​ ​റ​ഫീ​ഖ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​ ​വി​നോ​ദ് ​നേ​തൃ​ത്വം​ ​ന​ൽ​കി. ജി​ല്ല​യി​ലെ​ ​യു.​പി​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​മു​ഴു​വ​ൻ​ ​കു​ട്ടി​ക​ൾ​ക്കും​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കാ​നും​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​മു​യ​ർ​ന്നു.​ ​ഇ​തി​നാ​യി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​പ​രി​ശീ​ല​ന​ ​ക്ലാ​സു​ക​ൾ​ ​ഉ​ട​ൻ​ ​തു​ട​ങ്ങും.​ ​ ​ജി​ല്ല​യി​ൽ​ ​പ​ല​ഭാ​ഗ​ത്തും​ ​മ​ണ്ണെ​ടു​പ്പ് ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​പ​ക​ട​വ​സ്ഥ​യി​ലു​ള്ള​ ​മ​ണ്ണെ​ടു​പ്പ് ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​മ​ണ്ണെ​ടു​പ്പി​ന്റെ​ ​നി​ല​വി​ലെ​ ​അ​വ​സ്ഥ​ക​ൾ​ ​പ​ര​ിശോ​ധി​ക്കാ​ൻ​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ക്ക് ​നി​ർ​ദ്ദേശം​ ​ന​ൽ​കി.​ ​മ​ഴ​ ​ശ​ക്ത​മാ​കു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ​ ​ഓ​വു​ചാ​ലു​ക​ളി​ലും​ ​മ​റ്റും​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​ ​മ​ണ്ണ് ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​പി.​ഡ​ബ്ല്യു.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കൂ​ടാ​തെ​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​നി​യ​ന്ത്രി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ടൂ​റി​സം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​സ​ബ് ​ക​ള​ക്ട​ർ​ ​ദി​ലീ​പ് ​കൈ​നി​ക്ക​ര,​ ​എ.​ഡി.​എം​ ​എ​ൻ.​എം​ ​മെ​ഹ​റ​ലി,​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​വി​ഭാ​ഗം​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​സ്വാ​തി​ ​ച​ന്ദ്ര​മോ​ഹ​ൻ,​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ബ​ന്ധി​ച്ചു

മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കണം

എ​ല്ലാ​ ​താ​ലൂ​ക്കു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​എ​മ​ർ​ജ​ൻ​സി​ ​റെ​സ്‌​പോ​ണ്ട്സ് ​ടീ​മി​നെ​ ​സ​ജ്ജ​മാ​ക്കും.​ ​ജെ.​സി.​ബി,​ ​ഹി​റ്റാ​ച്ചി,​ ​മ​രം​മു​റി​ക്കു​ന്ന​ ​മെ​ഷീ​നു​ക​ൾ​ ​തു​ട​ങ്ങി​യ​ ​അ​ടി​യ​ന്ത​ര​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​യ​ന്ത്ര​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​

​ഓ​റ​ഞ്ച് ​ബു​ക്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​എ​ല്ലാ​ ​മു​ന്നൊ​രു​ക്ക​ങ്ങ​ളും​ ​ന​ട​ത്താ​ൻ​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​

​കൂ​ടാ​തെ​ ​ജൂ​ൺ​ ​ഒ​ന്ന് ​മു​ത​ൽ​ ​ഡി​സം​ബ​ർ​ ​വ​രെ​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​റൂ​മു​ക​ൾ​ ​സ​ജ്ജ​മാ​ക്കാ​ൻ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ​ിനോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​

കൺട്രോൾ റൂം നമ്പറുകൾ പൊതുജനങ്ങളിലേക്കെത്തിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പിന് വേണ്ടി കാത്തിരിക്കാതെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണം.

ജില്ലാ കളക്ടർ