കേരള കർഷകസംഘം സമ്മേളനം

Wednesday 07 May 2025 1:33 AM IST

കൊല്ലം: കേരള കർഷകസംഘം യൂണിറ്റ് സമ്മേളനങ്ങൾ 15 മുതൽ ആരംഭിക്കാൻ കടപ്പാക്കട സ്പോർട്സ് ക്ലബിൽ ചേർന്ന ഏകദിന ശില്പശാല തീരുമാനിച്ചു. കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു.കെ.മാത്യു അദ്ധ്യക്ഷനായി. കാർഷിക മേഖലയിൽ കർഷകൻ നേരിടുന്ന വന്യജീവി ആക്രമണം ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ശില്പശാല ആവശ്യപ്പെട്ടു.

ജില്ലയിലെ 1768 യൂണിറ്റ് സമ്മേളനങ്ങൾ മേയിലും 167 വില്ലേജ് സമ്മേളനങ്ങൾ ജൂണിലും ഏരിയാ സമ്മേളനങ്ങൾ ജൂലായിലും നടക്കും. ആഗസ്റ്റ് 16, 17 തീയതികളിലാണ് ജില്ലാ സമ്മേളനം. സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു, സംസ്ഥാന എക്സി. കമ്മിറ്റി അംഗം എൻ.എസ്.പ്രസന്നകുമാർ, ജില്ലാ സെക്രട്ടറി സി.ബാൾഡുവിൻ, ഡി.സാബു, സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.അനിരുദ്ധൻ, കെ.എൻ.ശാന്തിനി, വി.എസ്.സതീഷ്, എം.കെ.ശ്രീകുമാർ, രതികുമാർ തുടങ്ങിയവർ സംസാരിച്ചു.