വേലുത്തമ്പി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
Wednesday 07 May 2025 2:36 AM IST
കൊല്ലം: വീരശ്രീ വേലുത്തമ്പി ദളവ സ്‌മാരക സേവാസമിതിയുടെ 12-ാമത് ശ്രീവേലുത്തമ്പി പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി. കലാ-സാംസ്‌കാരിക-ദേശീയോദ്ഗ്രഥന മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് 25000 രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം. മേയ് 9ന് രാവിലെ 10.30ന് കൊല്ലം നാണി ഹോട്ടൽ ആൻഡ് റിസോർട്ടിൽ നടക്കുന്ന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ പുരസ്‌കാരം സമ്മാനിക്കും. സേവാസമിതി അദ്ധ്യക്ഷൻ ഡോ. ഇ. ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷനാകും. സാമൂഹ്യ നീതി കർമ്മ സമിതി സംസ്ഥാന കോ ഓർഡിനേറ്റർ വി.സുശികുമാർ, തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷൻ രാജൻ ബാബു എന്നിവർ സംസാരിക്കും.