ഡി.സി. ബുക്സിനെതിരെ തുടർ നടപടികളില്ലെന്ന് ഇ.പി. ജയരാജൻ

Wednesday 07 May 2025 2:39 AM IST

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡി.സി. ബുക്സിനെതിരെ തുടർ നിയമനടപടികൾ ഇല്ലെന്ന് ഇ.പി. ജയരാജൻ.‌ ഡി.സി. ബുക്സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതിനാൽ കൂടുതൽ നിയമ നടപടിയിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനം. ആരോടും പ്രതികാര മനോഭാവമോ വാശിയോ ഇല്ല. ആത്മകഥ അടുത്ത മാസം ആദ്യം പുറത്തിറക്കും. സുധാകരൻ തുടരണോ വേണ്ടയോ എന്നുള്ളത് കോൺഗ്രസിന്റെ കാര്യമാണ്. പിണറായിയെ കുറിച്ച് ഡോക്യുമെന്ററി ഉണ്ടായാൽ എന്താണ് കുഴപ്പം? ഗാന്ധിയെ കുറിച്ച് എത്ര ഡോക്യുമെന്ററി ഉണ്ട്. ഇതൊക്കെ നാട്ടിൽ സാധാരണ ഉള്ളതാണ്.