എൻ.ബി.രാജഗോപാൽ ബി.ജെ.പിയിൽ

Wednesday 07 May 2025 2:42 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി അന്തരിച്ച ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്രാഫിലുണ്ടായിരുന്ന എൻ.ബി.രാജഗോപാൽ ബി.ജി.പിയിൽ ചേർന്നു. 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്ര് സെക്രട്ടറിയായിരുന്നു രാജഗോപാൽ. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നടന്ന വികസിത കേരള കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിന് അംഗത്വം നൽകിയത്.