ചങ്കിലാണ് പൂരം: സുരേഷ് ഗോപി

Wednesday 07 May 2025 2:43 AM IST

തൃശൂർ: പൂരപ്പറമ്പിൽ നിറസാന്നിദ്ധ്യമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ തവണ സ്ഥാനാർത്ഥി എന്ന നിലയിലാണ് പൂരനഗരിയൽ ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ കേന്ദ്രമന്ത്രിയെന്ന നിലയിലായിരുന്നു. ചങ്കിലാണ് പൂരമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാവിലെ ഘടക പൂരങ്ങളിൽ പങ്കെടുത്ത ശേഷം പഴയനടക്കാവിലെ ബി.ജെ.പി ഓഫീസിന് മുന്നിൽ തിരുവാമ്പാടി ഭഗവതി മഠത്തിലേക്ക് വരുമ്പോൾ നിറപറ വച്ച് സ്വീകരിച്ചു. പിന്നീട് മഠത്തിൽ വരവ് പഞ്ചവാദ്യം അസ്വദിച്ചും കുടമാറ്റം കണ്ടുമാണ് പൂരനഗരി വിട്ടത്. ഇന്നും പൂരനഗരിയിൽ ഉണ്ടാകുമെന്ന് സുരേഷ്‌ ഗോപി പറഞ്ഞു.