എസ്.സുരേഷ് കുമാർ എൻജിനിയേഴ്സ് അസോ.പ്രസിഡന്റ്

Wednesday 07 May 2025 2:43 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റായി എസ്. സുരേഷ്‌കുമാറിനേയും ജനറൽ സെക്രട്ടറിയായി എം.മുഹമ്മദ് റാഫിയേയും വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു. സാബു ടി.ജോസഫ്, വിജി പ്രഭാകരൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാരാർ. ഓർഗനൈസിംഗ് സെക്രട്ടറിമാരായി ഹർഷകുമാരി,എം.സജിത് കുമാർ എന്നിവരേയും സെക്രട്ടറിമാരായി അരുൺജിത്ത് എൻ.എസ്, പി.എസ്. കുഞ്ഞുണ്ണി ,എം.സ്മൃതി എന്നിവരേയും ട്രഷററായി അനൂപ് വിജയനെയും തിരഞ്ഞെടുത്തു.