ഗുരുദേവ ഗ്രന്ഥങ്ങൾ ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി

Thursday 08 May 2025 12:48 AM IST

ലണ്ടൻ: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളും ദർശനവും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും ഗുരുദേവ പ്രതിമയും ബ്രിട്ടീഷ് പാർലമെന്റിന് കൈമാറി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രചിച്ച ഇംഗ്ലീഷ് ഗ്രന്ഥങ്ങളാണ് കൈമാറിയത് .

ആഷ്‌ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ് സ്വാമി സച്ചിദാനന്ദയിൽ നിന്നും ഗ്രന്ഥങ്ങളും പ്രതിമയും ഏറ്റുവാങ്ങി.തായ്ലന്റിലെ ബുദ്ധമത പുരോഹിതന്മാരും ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാരും പങ്കെടുത്തു. ഗ്രന്ഥങ്ങൾ കൈമാറുന്ന വേളയിൽ ബുദ്ധഭിക്ഷുക്കളുടെ സാന്നിദ്ധ്യം ഗുരുദേവ നിച്ഛയപ്രകാരമാണെന്ന് വിശ്വസിക്കുന്നതായി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ, വെൻ ഡോലാവൗ പന്യാസിരി, ഗ​ണേ​ശ് ​ശി​വ​ൻ, സജീഷ് ദാമോദരൻ, സ്മിതസജീഷ്, കലാജയൻ, ഡോ.സുരേഷ് കുമാർ മധുസൂദനൻ, ഡോ.ബിജു പെരിങ്ങത്തറ, വിഷ്ണു, ശങ്കരൻ നായർ, സ്വാമി അസംഗാനന്ദഗിരി , ബൈജു പാലയ്ക്കൽ, ഷാൽ മോഹൻ, സതീഷ് കുട്ടപ്പൻ, സ്വാമി വീരേശ്വരാനന്ദ, ഡോ.ശാർ‌ങ്‌ഗധരൻ,രത്നകുമാരി ശാർങ്‌ഗധരൻ, കെ. പി. ദുര്യോധനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: ഗുരുവിന്റെ സന്ദേശങ്ങളും ദർശനവും ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളും ഗുരുദേവ പ്രതിമയും ബ്രിട്ടീഷ് പാർലമെന്റിൽ ആഷ്‌ഫോർഡ് പാർലമെന്റ് അംഗം സോജൻ ജോസഫ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്നും ഏറ്റുവാങ്ങുന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ, ഗ​ണേ​ശ് ​ശി​വ​ൻ, സജീഷ് ദാമോദരൻ, സ്മിതസജീഷ്, കലാജയൻ, ഡോ.സുരേഷ് കുമാർ മധുസൂദനൻ, ഡോ.ബിജു പെരിങ്ങത്തറ, വിഷ്ണു, വെൻ ഡോ ലാവൗ പന്യാസിരി, ശങ്കരൻ നായർ, സ്വാമി അസംഗാനന്ദഗിരി , ബൈജു പാലയ്ക്കൽ, ഷാൽ മോഹൻ, സതീഷ് കുട്ടപ്പൻ, സ്വാമി വീരേശ്വരാനന്ദ, ഡോ.ശാർങ്‌ഗധരൻ,രത്നകുമാരി ശാർങ്‌ഗധരൻ, കെ. പി. ദുര്യോധനൻ എന്നിവർ സമീപം.