ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ

Thursday 08 May 2025 12:53 AM IST

തിരുവനന്തപുരം:ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം വർദ്ധിപ്പിക്കുവാനും ഫുഡ് സേഫ്റ്റി ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടാണ് ഭക്ഷ്യസുരക്ഷ ഓഫീസർ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ 10 തസ്തികകളും മിനിസ്റ്റീരിയൽ വിഭാഗത്തിൽ സീനിയർ സൂപ്രണ്ട്(1),ജൂനിയർ സൂപ്രണ്ട് (6),ക്ലാർക്ക്(5) തസ്തികൾ സൃഷ്ടിച്ചത്.അനലറ്റിക്കൽ വിഭാഗത്തിൽ ഗവൺമെന്റ് അനലിസ്റ്റ് (1),ജൂനിയർ റിസർച്ച് ഓഫീസർ(2),റിസർച്ച് ഓഫീസർ (മൈക്രോബയോളജി)-3 ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2(2) തസ്തികകൾ ലാബ് അസിസ്റ്റൻറ് (2) തസ്തികകളും സൃഷ്ടിക്കും.തിരുവനന്തപുരം,കോട്ടയം,എറണാകുളം,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിൽ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2 അഞ്ച് തസ്തികൾ സൃഷ്ടിക്കാനും തീരുമാനിച്ചു.മുൻപ് മൊബൈൽ കോടതികൾ ആയി പ്രവർത്തിച്ചുവന്നതും നിലവിൽ റെഗുലർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളായി മാറിയതുമായ കോടതികളിലാണ് തസ്തികൾ സൃഷ്ടിക്കുന്നത്.