സൗജന്യ പഠനോപകരണ കിറ്റ് വിതരണം
Thursday 08 May 2025 12:59 AM IST
തിരുവനന്തപുരം:കേരള ആട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ,സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 13.അപേക്ഷയും വിശദ വിവരങ്ങളും ജില്ലാ ഓഫീസിലും kmtwwfb.orgലും ലഭ്യമാണ്.ഫോൺ: 0471-2475773.