യുവാവിനെ കാൺമാനില്ല
Thursday 08 May 2025 5:10 PM IST
നെടുമ്പാശേരി: മാനസികാസ്വാസ്ഥ്യത്തിന് രണ്ടു വർഷമായി ചികിത്സയിലായിരുന്ന യുവാവിനെ ഒന്നര മാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. നെടുമ്പാശേരി ശാന്തിനഗർ വള്ളത്തുകാരൻ വീട്ടിൽ കുര്യാക്കോസിന്റെ മകൻ ജിമ്മി കുര്യാക്കോസിനെയാണ് (27) കാണാതായത്.
ഇടയ്‌ക്കിടെ വീട്ടിൽ നിന്ന് പോകാറുണ്ടെങ്കിലും പരമാവധി രണ്ടാഴ്ചക്കകം തിരിച്ചെത്താറുണ്ട്. ഇക്കുറി ഒന്നര മാസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് 31ന് ഡൽഹിയിലെ പഹർഗഞ്ച് എ.ടി.എമ്മിൽ നിന്നും ഏപ്രിൽ ഒന്നിന് സിംലയിലെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിച്ചിട്ടുണ്ട്. യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ നെടുമ്പാശേരി പൊലീസിനെ അറിയിക്കണം. ഫോൺ: 9497933048.