കെട്ടിടം ഉദ്ഘാടനം
Friday 09 May 2025 12:11 AM IST
ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭ ആര്യമ്പള്ളത്ത് അംബേദ്കർ സാംസ്കാരിക നിലയം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ നിർവഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് സലിം അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ കെ.ഷിജ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഓമന കണ്ണൻ കുട്ടി, റാഫി, കൗൺസിലർമാരായ അച്ചുതാനന്ദമേനോൻ, മകേഷ്, ആർ.ബാബു എന്നിവർ സംസാരിച്ചു. നഗരസഭ അസിസ്റ്റന്റ് എൻജിനീയർ കിരൺ നന്ദി പറഞ്ഞു.