കൺവെൻഷൻ നടത്തി
Friday 09 May 2025 12:13 AM IST
പട്ടാമ്പി: തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ നേതാക്കൾ കൂറ്റനാട് വെച്ച് കൺവെൻഷൻ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഒ.പി.ഉണ്ണിമേനോൻ ദ്ഘാടനം ചെയ്തു.തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം സെക്രട്ടറി വി.കെ.ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേരിയറ്റ് മെമ്പർ കെ.മൂസക്കുട്ടി പ്രവർത്തനാവലോകനം നടത്തി. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് കെ.വി.അച്യുതൻ, ഉഷ കുമ്പിടി, നാരായണൻ പട്ടത്ത്, രാജൻ പൊന്നുള്ളി, കെ.സി.രാജഗോപാലൻ, വി.എ.ശ്രീനിവാസൻ, വി.ആർ.ഋഷഭദേവൻ നമ്പൂതിരി, ദാസ് പടിക്കൽ, എ.എം.ഹംസ, പി.ചന്ദ്രൻ, എം.മോഹൻകുമാ തുടങ്ങിയവർ സംസാരിച്ചു.