എ. സ്വപ്ന വീണ്ടും റിമാൻഡിൽ

Thursday 08 May 2025 6:58 PM IST

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്ത കൊച്ചി കോർപ്പറേഷൻ വൈറ്റില സോൺ ബിൽഡിംഗ് ഇൻസ്പെക്ടർ എ. സ്വപ്ന വീണ്ടും റിമാൻ‌ഡ‌ിൽ. കസ്റ്റ‌ഡി കാലാവധി പൂർത്തിയായതിനാൽ ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കി. സ്വപ്നയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ഇവരെ കോർപറേഷൻ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. കെട്ടിടനിർമാണ പെർമിറ്റിന് സ്വന്തം കാറിൽ വന്ന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് തൃശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനിയായ സ്വപ്‌ന വിജിലൻസിന്റെ പിടിയിലായത്. സ്വപ്നയുടെ സഹപ്രവർത്തകർ ഉൾപ്പെടെ ഇവരുമായി അടുപ്പം പുലർത്തിയിരുന്നവരെ വരും ദിവസങ്ങളിൽ ചോദ്യംചെയ്യാനാണ് വിജിലൻസ് തീരുമാനം.