എ.കെ.ഡബ്ല്യു.എ സമ്മേളനം കലൂരിൽ

Thursday 08 May 2025 7:02 PM IST

കൊച്ചി: ഓൾ കൈൻഡ്‌സ് ഒഫ് വെൽഡേഴ്സ് അസോസിയേഷന്റെ (എ.കെ.ഡബ്ല്യൂ.എ) പ്രഥമ സംസ്ഥാന സമ്മേളനം 11ന് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് നാലിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ടി. ദീപു അദ്ധ്യക്ഷത വഹിക്കും. 'താങ്ങും തണലും ' പദ്ധതിയിലൂടെ എ.കെ.ഡബ്ല്യൂ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം, സമ്മാനകൂപ്പൺ നറുക്കെടുപ്പ് എന്നിവയുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി അജാസ് ഖാൻ, പ്രസിഡന്റ് കെ.ഡി ദീപു, നികേഷ് കെ.പി, മുഹമ്മദ് ജാവഹർ എന്നിവർ അറിയിച്ചു.