മീഡിയ കലോത്സവം

Thursday 08 May 2025 7:09 PM IST

കൊച്ചി: എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ കലോത്സവം നാളെ ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. രാവിലെ 9.15ന് ചലച്ചിത്രതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് അംഗങ്ങളുടെ കവിതാപരായണത്തോടെ മത്സരം ആരംഭിക്കും. ലളിതഗാനം, സിനിമാഗാനം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ക്യാച് വേഡ് റൈറ്റിംഗ്, സോപോട്ട് ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരം. ലളിതഗാനം, സിനിമാഗാന മത്സരങ്ങൾ പുരുഷ വനിതാ വിഭാഗം തിരിച്ചാണ് നടത്തുക. വൈകിട്ട് 5.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ചലച്ചിത്രതാരം അനുമോൾ തുടങ്ങിയവർ പങ്കെടുക്കും.